Channel 17

live

channel17 live

മുരളിമാഷ് എല്ലാവർക്കും പ്രിയപ്പെട്ട സൗഹൃദയനായ രാഷ്ട്രീയ അധ്യാപകൻ സദാഹാസ്യം നാവിൻ തുമ്പിൽ -മന്ത്രി കെ രാജൻ

തൃശ്ശൂർ :പാണ്ഡിത്യത്തോടൊപ്പം മാനവികതയും ലാളിത്യവും നർമ്മവും കൂടെകൂട്ടിയ ജീവിതം നയിച്ചതിനാലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംഇംഗ്ലീഷ് പ്രൊഫസറായ മുരളിമാഷ് രാഷ്ട്രീയഭേദമെന്യേ പരിചയപ്പെട്ടവർ ക്കെല്ലാം പ്രിയംകരനായി. ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തി പോന്നിരുന്നുവെന്നും റവന്യു മന്ത്രി കെ.രാജൻ പ്രസ്താവിച്ചു. പ്രൊഫ എം. മുരളീധരൻ്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് എം. മുരളീധരൻ ഫൗണ്ടേഷൻ കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ . കാവുമ്പായി ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്വ തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. മികച്ച കോളേജ് അദ്ധ്യാപകന് നൽകിവരുന്ന പ്രൊഫ മുരളീധരൻ സ്മാരകപുരസ്കാരം പൊന്നാനി എം.ഇ.എസ്. കോളേജിലെ അദ്ധ്യാപകനായ ഡോ വി.കെ. ബ്രിജേഷിന് മന്ത്രി രാജൻ നൽകി. വർഗ്ഗീയതയുടെ വേരുകൾ എന്ന വിഷയം ആധാരമാക്കി പ്രൊഫ സുനിൽ പി. ഇളയിടം സ്മാരകപ്രഭാഷണം നടത്തി. അസത്യ പൂർണ്ണമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ വർഗ്ഗീയത പ്രചരിപ്പിക്കുന്നതിന്നുള്ള ബോധപൂർവമായ ശ്രമമാണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു ഡോ.കെ. പ്രദീപ്കുമാർ, പ്രൊഫ എം.ഹരിദാസ്, ഡോ :വി.കെ. ബ്രിജേഷ് , അഡ്വ പി.സുനിൽ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!