Channel 17

live

channel17 live

മുരിങ്ങൂര്‍-ഏഴാറ്റുമുഖ റോഡ് ഉദ്ഘാടനം ചെയ്തു

കറുകുറ്റി പഞ്ചായത്തിലെ മുരിങ്ങൂര്‍-ഏഴാറ്റുമുഖം പി.ഡബ്ലു.ഡി റോഡിന്‍റെ ഉദ്ഘാടനം അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ മുന്‍കയ്യെടുത്ത് 1 കോടി 80 ലക്ഷം രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണിത്. മുരിങ്ങൂര്‍-ഏഴാറ്റുമഖം റോഡിന്‍റെ മുന്നൂര്‍പിള്ളി മുതല്‍ പ്രക്യതിഗ്രാമം വരെയുള്ള ഭാഗം കാലാകാലങ്ങളായി പൊതുമരാമത്ത് വകുപ്പ് ത്യശ്ശൂര്‍ ഡിവിഷന് കീഴിലായിരുനനു. അത് കൊണ്ട് തന്നെ എറണാകുളം ജില്ലയില്‍ ഉള്‍പ്പെട്ട ഈ റോഡിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക ലഭ്യമാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. എം.എല്‍.എ ഇടപെട്ട് റോഡ് എറണാകുളം ഡിവിഷന് കീഴിലേക്ക് മാറ്റുകയും 1 കോടി 80 ലക്ഷം രൂപ അനുവദിച്ച് താറുമാറായി കിടന്ന റോഡ് പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു. ഏഴാറ്റുമുഖം പ്രക്യതിഗ്രാമത്തിലേക്കും അത് വഴി അതിരപള്ളിയിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിടടുള്ള റോഡാണ്.

കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈജോ പറമ്പി, വാര്‍ഡ് മെമ്പര്‍ ജോണി മൈപ്പാന്‍, പഞ്ചായത്തംഗങ്ങളായ കെ.പി.അയ്യപ്പന്‍, മിനി ഡേവിസ്, റോസി പോള്‍, മേരി പൈലി, ഏഴാറ്റുമുഖം പള്ളി വികാരി ഫാദര്‍ പീറ്റര്‍ തിരുതനത്തില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷാജു വി. തെക്കേക്കര, കെ.പി.പോളി, പി.എ. ജോയി, എ.ഡി.പോളി, എന്‍.വി ഷാജു, ജോബി പി.പി, മാര്‍ട്ടിന്‍ പി.വി, ജോമോന്‍ ജോസ്. പി.എ,. ബെന്നി. കെ.പി അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!