കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ സാഹിത്യ സദസ്സിൽ ഇദം പാരമിതം എന്ന തൻ്റെ ആദ്യ നോവലിൻ്റെ രചനാ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു തമ്പി.
ഉള്ളിനുള്ളിൽ മുറിവുകളേറ്റുവാങ്ങിയ ഒരു ചെറുപ്പക്കാരൻ സ്വയം സൗഖ്യപ്പെടാനും ജീവിതത്തിൻ്റെ അർത്ഥവും സൗന്ദര്യവും കണ്ടെത്തി രൂപാന്തരപ്പെടുവാനുമുള്ള ആത്മാന്വേഷണത്തിൻ്റെ മാർഗ്ഗം കണ്ടെത്തുകയാണ് ഇദം പാരമിതമെന്ന് പ്രമുഖ കവിയും നോവലിസ്റ്റുമായ പ്രൊഫ.വി.ജി.തമ്പി അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ സാഹിത്യ സദസ്സിൽ ഇദം പാരമിതം എന്ന തൻ്റെ ആദ്യ നോവലിൻ്റെ രചനാ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു തമ്പി. ഡോ.സരസ്വതി ബാലകൃഷ്ണൻ അധ്യക്ഷയായി. വർഗീസാൻ്റണി, എം.ജി.ബാബു, ജോയ് ജോസഫ്, ഐ.കെ.മോഹൻ, വടക്കേടത്ത് പത്മനാഭൻ, ഇമ്മാനുവൽ മെറ്റിൽസ് എന്നിവർ സംസാരിച്ചു.