അന്തിക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ സമാപനത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, ബോധവൽക്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു.
അന്തിക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ സമാപനത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, ബോധവൽക്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. വാരാചരണ സമാപന ഉദ്ഘാടനം അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ നിർവഹിച്ചു.
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടിന് കീഴിലുള്ള 143 അംഗനവാടികളിലും മുലയൂട്ടൽ വാരാചരണം നടത്തി. നവജാത ശിശു പരിചരണം, മുലയൂട്ടൽ പ്രാധാന്യം തുടങ്ങിയവയെ കുറിച്ച് അമ്മമാർക്ക് ബോധവത്കരണം നൽകുന്നതിനാണ് വാരാചരണ ലക്ഷ്യം.
ചടങ്ങിൽ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജ്യോതിരാമൻ അദ്ധ്യക്ഷനായി. ശിശുവികസന പദ്ധതി ഓഫീസർ രഞ്ജിനി എൻ, ബ്ലോക്ക് വെസ് പ്രസിഡന്റ് മായ ടി ബി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എസ് നജീബ്,
ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ സി കെ കൃഷ്ണകുമാർ, സിന്ധു ശിവദാസ് , ലത മോഹൻ, സീനത്ത് മുഹമ്മദലി, സീന അനിൽകുമാർ, സെൽജി ഷാജു, അങ്കണവാടി പ്രവർത്തകർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.