ശ്രീനാരായണ പുരം ഗ്രാമ പഞ്ചായത്തിന്റെ വാർഡ് 17 ഉം 15നേയും ബന്ധിപ്പിക്കുന്ന മുവ്വപ്പാടം റോഡ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽനിന്നും 35,40,000 രൂപ വകയിരുത്തി പൂർണ്ണമായും ട്ടയിൽ വിരിച്ച റോഡ് നിർമ്മിച്ചതോടെ മുവ്വപ്പാടം പ്രദേശവാസികൾ ഏറ സന്തോഷത്തിലാണ്. മഴക്കാലമായാൽ വെള്ള കെട്ട് നേരിടുന്ന പ്രദേശമായതിനാലും നിലവിലെ റോഡ് തകർന്നതിനാലും സ്കൂൾ വണ്ടികൾ പോലും ഇവിടേക്ക് വരാൻ സമ്മതിക്കാറില്ല, അടിയന്തരഘട്ടത്തിൽ ഒരു ഓട്ടോ റിക്ഷ വിളിച്ചാൽ പോലും കിട്ടാതിരുന്ന പ്രദേശവാസികൾക്ക് റോഡ് വന്നതോടെ വലിയ ഒരു വിഷമ ഘട്ടമാണ് മാറിയത് എന്ന് നാട്ടുകാർ ചൂണ്ടികാട്ടി. പായിസവും, മധുര പലഹാരങ്ങളും നൽകിയാണ് പ്രദേശവാസികൾ ഉദ്ഘാടനത്തിന് എത്തിയ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയേയും മറ്റു ജനപ്രതിനിധികളെ സ്വീകരിച്ചത്.ശ്രീനാരായണപുരംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ എ അയ്യൂബ് സ്വാഗതം പറഞ്ഞു. മതിലകം ബ്ലോക്ക് പ്രസിഡണ്ട് സി കെ ഗിരിജ മുഖ്യാത്ഥിതിയായി, വാർഡ് മെമ്പർ ഷെറീന സഗീർ,കെ എ ബഷീർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മുവ്വപ്പാടം ദേശത്തേക്ക് ഇനി ഓട്ടോയും വരുംദുരിതം തീർത്ത് പുതിയ റോഡ്
