Channel 17

live

channel17 live

മൂന്ന് കുട്ടികളേയും ഡോക്ടർ ആക്കാനുള്ള മീൻ വില്‍പ്പനക്കാരനായ ഉണ്ണിയുടെ പരിശ്രമം സാഫല്യത്തോട് അടുക്കുന്നു

ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടിയാണ് പട്ടിക ജാതിക്കാരനായ ആലത്തൂർ പടയാട്ടി ഉണ്ണി മൂന്ന് മക്കളേയും ഡോക്ടറുടെ മേലങ്കി അണിയിക്കുന്നത്.

മാളഃ മൂന്ന് കുട്ടികളേയും ഡോക്ടർ ആക്കാനുള്ള മീൻ വില്‍പ്പനക്കാരനായ ഉണ്ണിയുടെ പരിശ്രമം സാഫല്യത്തോട് അടുക്കുന്നു. മൂത്ത മകൾ ഡോക്ടർ ആയി ജോലി ചെയ്ത് തുടങ്ങി. മറ്റ് രണ്ട് മക്കളും മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയാണ്.
ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടിയാണ് പട്ടിക ജാതിക്കാരനായ ആലത്തൂർ പടയാട്ടി ഉണ്ണി മൂന്ന് മക്കളേയും ഡോക്ടറുടെ മേലങ്കി അണിയിക്കുന്നത്. മത്സ്യ വില്‍പ്പനയാണ് ഉണ്ണിയുടെ ഉപജീവന മാർഗ്ഗം. ആലത്തൂരിൽ ഒരു ചെറിയ കടയും നടത്തുന്നുണ്ട് വരുമാനത്തിനായി. ഉണ്ണിയും ഭാര്യ ലൈബിയും കുട്ടികളുടെ പഠനത്തിനായി വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മൂന്ന് പേരേയും ആഗ്രഹിച്ച രീതിയിൽ പഠിപ്പിക്കുവാൻ കഴിഞ്ഞ സന്തോഷത്തിലാണവർ.
പരിമിതമായ സാഹചര്യത്തിൽ വളർന്ന മൂന്ന് കുട്ടികളും കഠിന പ്രയത്നത്തിലൂടെ മെറിറ്റ് ക്വാട്ടയിലാണ് കോളേജിൽ പ്രവേശനം നേടിയത്. പ്ലസ്ടുവരെ മലയാളം മീഡിയത്തിലായിരുന്നു പഠനം. പൊതുവിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഉയരങ്ങളിൽ എത്താ മെന്നതിന്റെ ഉദാഹരണം കൂടിയാണ് ഇവരുടെ മഹത്തായ നേട്ടം. പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികൾക്ക് ഒരു പ്രചോദനവുമായി മാറുകയാണിവര്‍.
മൂത്തമകൾ ആര്യ പാലക്കാട്‌ മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസ്സായത്. പ്ലസ് ടു വരെ മാള സൊക്കോർസോ സ്കൂളിൽ ആയിരുന്നു പഠനം. പാലായിൽ എൻട്രൻസിന് ചേർന്നപ്പോൾ സ്കൂളിലെ സിസ്റ്റർമാർ കൂടെ പോവുകയും സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.രണ്ടാമത്തെ മകൻ അനന്ദു കൃഷ്ണൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ബി ഡി എസ് നാലാം വർഷ വിദ്യാർഥിയാണ്. കൊടുങ്ങല്ലൂരിൽ നിന്നാണ് എൻട്രൻസ് പരിശീലനം നേടിയത്.
മൂന്നാമത്തെ മകൾ ആർദ്ര പാലക്കാട്‌ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ്സിന് പഠിക്കുന്നു. ആർദ്രയും അനന്ദുവും മേലഡൂർ ഗവ. സമിതി ഹൈസ്കൂളിലാണ് പത്ത് വരെ പഠിച്ചത്. പ്ലസ് ടു വിന് മാള സെന്റ് ആന്റണിസിലും.
മാബ്ര പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക തസ്തികയിൽ ഡോക്ടർ ആയി ജോലി ചെയ്യുകയാണ് ആര്യ. മേലഡൂർ സ്വദേശി പ്രജിത് ആണ് ഭർത്താവ്. ഒരു മകനുണ്ട് – പ്രയാൻ. ഇവരുടെ ഈ നേട്ടങ്ങള്‍ക്ക് അഭിമാനം കൊള്ളുകയാണ് നാട്ടുകാര്‍.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!