കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കിടയിലെ വൈവിധ്യമാര്‍ന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ശ്രദ്ധേയമാകുന്നു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കിടയിലെ വൈവിധ്യമാര്‍ന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച പരിപാടികളോട് അനുബന്ധിച്ചാണ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, ജീവിത ശൈലീ രോഗാനുബന്ധ നേത്ര പരിശോധനാ ക്യാമ്പ്, ഹോമിയോ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചത്. തൃശ്ശൂര്‍ എം.ജി റോഡിലെ ശ്രീശങ്കരാ ഹാളില്‍ സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയും ഹോമിയോ മെഡിക്കല്‍ ക്യാമ്പ് തുടരും.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ മൂന്നാം ദിവസം ലഹരി വിരുദ്ധ ക്ലാസ് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീക്ക് യൂസഫും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസ് പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതിയും ക്ലീന്‍ ഇന്ത്യ, ഫിറ്റ് ഇന്ത്യ ക്ലാസ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിഞ്ചു ജേക്കബ്ബും നയിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, മല്‍സരങ്ങള്‍ തുടങ്ങിയവയും നടത്തി.