പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P V വിനോദ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന പൗരൻമാരുടെ ആരോഗ്യകരമായ ജീവിതം ഉറപ്പു വരുത്തുന്നതിനായി ജറിയാട്രിക് ക്യാമ്പിന്റെ ഭാഗമായി അന്നമനട ഗ്രാമപഞ്ചായത്ത് അമ്പലനട പകൽവീട്ടിൽ സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. അന്നമനട സർവ്വിസ് സഹകരണ ബാങ്ക് നീതിലാബിൻ്റെ സഹായത്തോടെ സൗജന്യമായി രക് ത പരിശോധനയും നടത്തി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P V വിനോദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഇക്ബാൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സതീശൻ, മെമ്പർമാരായ K A ബൈജു, K K രവി നമ്പൂതിരി, വയോജന ക്ലബ് പ്രസിഡന്റ് പദ്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോ. ജിഷ എലിസബത്ത് ജോയ്, ഡോ. ബ്ലെസി പോൾ, ഡോ. ശ്യാമള സതീശൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ രക്തപരിശോധന നിർണ്ണയം നടത്തി. അതോടൊപ്പം ആരോഗ്യ സംബന്ധമായ ബോധവൽക്കരണക്ലാസും ലഘുലേഖ വിതരണവും നടത്തുകയുണ്ടായി.