കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ മെഡിസെപ് പദ്ധതി അപാകതകൾ പരി ഹരിച്ച് മുഴുവൻ പെൻഷൻകാർക്കും ഒ.പി.ചികിത്സ ഉൾപ്പടെ ലഭ്യമാക്കണമെന്നും കുടിശ്ശിക ക്ഷാമബത്ത 22% ഉടൻ നൽകണമെന്നും പുതിയ പെൻഷൻ പരിഷ്‌കരണ കമ്മീഷനെ വെക്കു അതിൽ കാലതാമസം ഒഴിവാക്കണമെന്നും മൂർക്കനാട് ചേർന്ന പൊറത്തിശ്ശേരി മണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ ജില്ലാ ജോ സെക്ര ട്ടറി കെ.ബി. ശ്രീധൻ കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വി.കെ. ലൈല അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി.മുരളീധരൻ നിയോജകമണ്ഡലം സെക്രട്ടറി ഇ.ഡി.ജോസ്, വനിത ഫോറം കൺവീനർ കമലം ടീച്ചർ, മെനന ടീച്ചർ, കെ.വേലായുധൻ, കാര പീറ്റർ, തുടങ്ങിയ വർ പ്രസംഗിച്ചു.പുതിയ പൊറത്തിശ്ശേരി മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട് ശ്രീമതി വി.കെ.ലൈല, വൈസ് പ്രസിഡണ്ട് ബേബി ഗീത, സെക്രട്ടറി ക്ലാര പീറ്റർ, ജോ. സെക്രട്ടറി സി.എ.ഗ്രേസി, ട്രഷറർ കെ.ജെ.മോളി എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കുക
