മെൻസ്ട്രൽ കപ്പിൻ്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി നിർവ്വഹിച്ചു.
പുത്തൻചിറ ഗ്രാമ പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷത്തി രണ്ടായിരം രൂപ ചിലവഴിച്ച് നടപ്പാക്കിയ വനിതാ പദ്ധതി മെൻസ്ട്രൽ കപ്പിൻ്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത അനീഷ് അദ്ധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രേണുക എ.എൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി സുബ്രഹ്മണ്യൻ വാർഡ് അംഗങ്ങളായ ആമിന ആഷിക് , ജിസ്മി സോണി , ഷൈലജ സന്തോഷ്,പത്മിനി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ സ്വാഗതം പറഞ്ഞു ഡോക്ടർ . ശാലിനി പദ്ധതി വിശദീകരിച്ചു.