പോർക്കുളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. പോർക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മെൻസ്ട്രൽ കപ്പിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ രാമകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
1.44 ലക്ഷം രൂപ ചിലവഴിച്ച് 469 ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നത്. എച്ച് എൽ എൽ പ്രൊജക്ട് അസോസിയേറ്റ് ഡോ. പി സൗമ്യ മോഹൻ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിഷ ശശി, ബ്ലോക്ക് മെമ്പർ സിന്ധു ബാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുഞ്ഞൻ, വാർഡ് മെമ്പർമാരായ കെ.എ ജ്യോതിഷ്, സുധന്യ സുനിൽ കുമാർ, വിജിത പ്രജി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ പ്രേംരാജ് തുടങ്ങിയവർ സംസാരിച്ചു.