പത്ര സമ്മേളനത്തിൽ വികാരി: ഫാ. ജോസ് പാലാട്ടി ചാക്കോ വടക്കുംഞ്ചേരി, ജോയ് ചക്കാലക്കൽ, ഷാജുപോൾ തളിയത്ത്, ജനറൽ കൺവീനർ: പോൾ ജോയ് എന്നിവർ പങ്കെടുത്തു.
മാള : മേലഡൂർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ അത്ഭുത പ്രേഗുണ്ണിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ജനുവരി 10 മുതൽ 14 വരെ ആഘോഷിക്കുന്നു. ജനുവരി 10 വൈകീട്ട് 5:30 ന് തിരുനാൾ കൊടിയേറ്റം വികാരി ജോസ് പാലാട്ടി നിർവഹിക്കും. ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം മാള സബ് ഇൻസ്പെക്ടർ നീൽ ഹെക്‌ടർ ഫെർണാണ്ടസ് നിർവഹിക്കുന്നു. തുടർന്ന് കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേള. ശനിയാഴ്ച രാവിലെ 6:30 ൻ്റെ ദിവ്യബലിക്ക് ശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് 7ന് അമ്പ് പ്രദക്ഷിണങ്ങൾ ദൈവാലയത്തിൽ എത്തിചേരുന്നു. തുടർന്ന് 2025 ലെ പ്രസുദേന്തി വാഴ്ച, തിരുനാളിൻ്റെ മുഖ്യആകർഷണമായ കൂട് തുറക്കൽ കർമ്മം, പരിശുദ്ധ ഉണ്ണിശോയുടെ തിരുസ്വരൂപം നേർച്ച പന്തലിൽ പ്രതിഷ്ഠിക്കൽ. തുടർന്ന് ആകാശവർണ്ണ വിസ്‌മയം.
ഞായറാഴ്ച്ച രാവിലെ 10 ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. ആൻറോ പാണാടൻ കാർമ്മികത്വം വഹിക്കും.ചാലക്കുടി ഫോറോന വികാരി ഫാ. ജോളി വടക്കൻ സന്ദേശം നൽകും. വൈകീട്ട് 4 ന് തിരുനാൾ പ്രദക്ഷിണം, നേർച്ച പന്തലിൽ തിരുസ്വരൂപ പ്രതിഷ്ഠ, ആകാശവർണ്ണ വിസ്‌മയം. ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന സൂപ്പർഹിറ്റ് മെഗാഷോ എന്നിവ ഉണ്ടായിരിക്കും. പത്ര സമ്മേളനത്തിൽ വികാരി: ഫാ. ജോസ് പാലാട്ടി ചാക്കോ വടക്കുംഞ്ചേരി, ജോയ് ചക്കാലക്കൽ, ഷാജുപോൾ തളിയത്ത്, ജനറൽ കൺവീനർ: പോൾ ജോയ് എന്നിവർ പങ്കെടുത്തു.