ജാഥ പാലപ്പിള്ളിയില്‍ വെച്ച് ബികെഎംയു സംസ്ഥാന പ്രസിഡന്‍റ് എ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മേലൂര്‍: ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്‍റെ പ്രചരണാര്‍ത്ഥം രാജ്യവ്യാപകമായി നടത്തുന്ന പദയാത്രകളുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിലെ മേലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി.ജാഥ പാലപ്പിള്ളിയില്‍ വെച്ച് ബികെഎംയു സംസ്ഥാന പ്രസിഡന്‍റ് എ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മറ്റി അംഗം കെ.എസ്.സുനോജ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സി.വി.ജോഫി,അസിസ്റ്റന്‍റ് സെക്രട്ടറി എം.വി.ഗംഗാധരന്‍,മണ്ഡലം സെക്രട്ടറിയേറ്റംഗം ടി.വി.രാമകൃഷ്ണന്‍,മണ്ഡലം കമ്മറ്റി അംഗം വി.എം.ടെന്‍സന്‍, ലോക്കല്‍ കമ്മറ്റി അംഗം വി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ജാഥാക്യാപ്റ്റന്‍ ലോക്കല്‍ സെക്രട്ടറി മധു തൂപ്രത്ത്,ഗീത ശശി,ഡയറക്ടര്‍ പി.വി.സുരാജ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് സംസാരിച്ചു.ജാഥാ സമാപന പൊതുയോഗം സിപിഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മറ്റി അംഗം എം.എന്‍.ദിനേശന്‍ അധ്യക്ഷത വഹിച്ചു.