ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്തിൽ ഒരുക്കിയ ചെട്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഒരേക്കർ ഭൂമിയിൽ ആണ് ചെട്ടുമല്ലി കൃഷി നടത്തിയത്. ഉത്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. മേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രമണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഒ. പോളി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. പരമേശ്വരൻ, ബ്ലോക്ക് മെമ്പർ ഇന്ദിര പ്രകാശൻ, മേലൂർ സഹകരണ ബാങ്ക് സെക്രട്ടറി സിന്ധു രാജീവ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ഷാജി, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ ധന്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് അംഗം പി. ആർ. ബിബിൻ രാജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു