പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തലോർ ജംഗ്ഷന് സമീപമുള്ള തലോർ സ്വദേശിയായ പുളിയിനത്ത് പറമ്പിൽ വീട്ടിൽ ഏണസ്റ്റ് 40 വയസ്സ് എന്നയാളുടെയും ഇയാളുടെ ഭാര്യയുടെയും ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ 31-03-2025 തിയ്യതി പുലർച്ചെ 02.30 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയം കടയുടെ ഷട്ടറിൻെറ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് രണ്ട് പേർ അകത്ത് കടന്ന് വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും Accessories ഉം 50,000/-രൂപയും അടക്കം ഏകദേശം 25,00,000/- രൂപയുടെ വസ്തുക്കളും പണവും മോഷണം ചെയ്തു കൊണ്ടു പോയിരുന്നു. ഈ സംഭവത്തിന് ഏണസ്റ്റ് പുതുക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 31-03-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഈ കേസിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരം മോഷണം പോയ മൊബൈലുകളുടെ IMEI നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് അന്നമനട സ്വദേശി ഊളക്കൻ വീട്ടിൽ സയ്ദ് മുഹസിൻ 37 വയസ്, സഹോദരൻ മുഹത്ത് അസീം 22 വയസ് എന്നിവരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സയ്ദ് മുഹസിനെ 07-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഹത്ത് അസീമിനെ ഇന്ന് 08-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കും. പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, അഡീഷണൽ എസ്ഐ സുധീഷ്, ഡാൻസാഫ്- ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് പുതുക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ രജനീശൻ, ഷിനോജ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് മോഷണം: സഹോദരങ്ങളായ രണ്ട് യുവാക്കൾ റിമാന്റിൽ
