Channel 17

live

channel17 live

‘മോചനം’ – IMA ഇരിങ്ങാലക്കുടയുടേയും എസ് എൻ ഹയർസെക്കൻ്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് IMA ഇരിങ്ങാലക്കുടയും എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഡോ. സി. കെ രവി സ്വാഗതം ആശംസിച്ചു. lMA പ്രസിഡണ്ട് ഡോ. ആർ ബി ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങ് തൃശ്ശൂർ റൂറൽ എസ്.പി നവനീത് ശർമ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. IMA സെൻട്രൽ വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ.ഹരീന്ദ്രനാഥ് ആമുഖഭാഷണം നടത്തി.ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഫിസിഷനായ ഡോ. ജോം ജേക്കബ് ബോധവൽക്കരണ ക്ലാസ് നയിച്ചു. എസ്. എൻ സ്കൂളിൻ്റെ കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ ആശംസകൾ അർപ്പിക്കുകയുണ്ടായി.സ്കൂളിലെ നാർക്കോട്ടിക് കോ-ഓഡിനേറ്റർ ദിവ്യ ഐ നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധ നേടി. വിദ്യാർത്ഥികളും രക്ഷാകർത്താക്കളും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!