Channel 17

live

channel17 live

മോദിയും പിണറായിയും ഒന്നാണെന്ന് എം എം ഹസ്സൻ

ആലുവ: മോദിയും പിണറായിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് മാത്രമല്ല അവർ ഒന്നാണെന്ന് കെ.പി.സി.സി. ആക്ടിങ്ങ് പ്രസിഡണ്ടും യു.ഡി.എഫ് കൺവീനറുമായ എം.എം. ഹസൻ അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ ജനം തിരിച്ചറിയും. മുസ്ലിംകളെ രണ്ടാം തരം പൗരൻമാരായി കാണുന്ന ബി.ജെ.പി. മണിപ്പൂരിൽ വംശഹത്യക്ക് നേതൃത്വം നല്കി. പൗരത്വപ്രശ്നത്തിൽ രാഹുൽ ഗാന്ധി ശക്തമായ നിലപാടാണ് എടുത്തത് .മണിപ്പൂരിൽ കലാപ ഭൂമിയിൽ സാന്ത്വനമായെത്തിയ രാഹുൽ ഗാന്ധിയെ ദൈവദൂതനെപോലെയാണ് കലാപത്തിനിരയായവർ വരവേറ്റത്. പൗരത്വ പ്രക്ഷോഭത്തിൻ്റെ പേരിൽ പിണറായി സർക്കാർ ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നും എം.എം. ഹസൻ ചൂണ്ടിക്കാട്ടി. ചാലക്കുടി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ്റെ ആലുവാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എം.ഹസൻ.

തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാളിൽ വെച്ച് നടന്ന കൺവെൻഷനിൽ യുഡിഎഫ് ആലുവ നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ എംപി അൻവർ സാദത്ത് എംഎൽഎ, എം ഒ ജോൺ മുൻസിപ്പൽ ചെയർമാൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം എ ചന്ദ്രശേഖരൻ എക്സ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് അബ്ദുൽ ഗഫൂർ, ഐഎൻടിയുസി നേതാവ് വി പി ജോർജ്, യുഡിഎഫ് Instrumental കൺവീനർ എം കെ എ ലത്തീഫ്, പ്രിൻസ് വെള്ളറക്കൽ, ആൻറണി മാഞ്ഞുരാൻ, ജി വിജയൻ, രാജീവ് മുതിരക്കാട്, കെ പി കൃഷ്ണൻകുട്ടി, ഡിസിസി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, പി ബി സുനീർ, പി എൻ ഉണ്ണികൃഷ്ണൻ, എം ജെ ജോമി, KS ബീനിഷ് കുമാർ, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെഎം കൃഷ്ണകുമാർ, പി എ മുജീബ്, ലിന്റോ പി ആൻ്റു, എ എ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!