ചാലക്കുടി : 31-03-2025 തിയ്യതി പുലർച്ചെ 05.00 മണിക്ക് പോട്ട കുടുബ ക്ഷേത്രത്തിൽ കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിന് പേരാമ്പ്ര ഉറുംമ്പൻകുന്ന് സ്വദേശിയായ ബിബിൻ 26 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. പോട്ട സ്വദേശിയായ തേശ്ശേരി വീട്ടിൽ കൃഷ്ണൻകുട്ടി 76 വയസ് എന്നയാൾ ഇന്ന് 31-03-2025 തിയ്യതി പുലർച്ചെ വിളക്ക് വയ്ക്കുന്നതായി ക്ഷേത്രത്തിൽ ചെന്ന സമയം ഒരാൾ ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് കാണുകയും അയളെ തടഞ്ഞ് നിർത്തിയ സമയം കുതറി മാറി ഒരു സൈക്കിളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും സൈക്കിളിൽ പിടിച്ച് വലിച്ചതിൽ സൈക്കിൾ ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് കൃഷ്ണൻകുട്ടി വീട്ടിൽ പോയി മക്കളെ കൂട്ടി വന്ന് ക്ഷേത്രത്തിൽ പരിശോധിച്ചതിൽ ഒന്നും നഷ്ടപ്പെട്ടിട്ടതായി കണ്ടില്ല. സമീപത്തെ വീട്ടിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ ക്ഷേത്രത്തിൽ മുമ്പ് മോഷ്ടിക്കാനായി കയറിയ ബിബിനാണ് അമ്പലത്തിൽ കയറിതെന്ന് മനസിലാക്കി ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിൽ FIR രജിസ്റ്റർ ചെയ്യുകയായിരുന്നു. ബിബിൻ ക്ഷേത്രത്തിൽ ഉപേക്ഷിച്ച സൈക്കിൾ പോട്ട സ്വദേശിയായ മുണ്ടക്കൽ വീട്ടിൽ നീതു 34 വയസ് എന്നവരുടെ വീട്ടിൽ നിന്നും 31-03-2025 തിയ്യതി അർദ്ധരാത്രി 12.00 മണിക്ക് ശേഷം മോഷ്ടിച്ചതാണ്. ഈ സംഭവത്തിന് നീതുവിന്റെ പരാതിയിലും ചാലക്കുടി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചാലക്കുടി പോലീസ് നടത്തിയ അന്വേഷണത്തിൽ ബിബിനാണ് സൈക്കിൾ മോഷ്ടിച്ചതെന്നും ക്ഷേത്രത്തിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചതെന്നും കണ്ടെത്തി ബിബിനെ ഇയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബിബിനെ റിമാന്റ് ചെയ്തു. ബിബിന് ചാലക്കുടി, കൊടകര, ആളൂർ പോലീസ് സ്റ്റേഷനുകളിലായി 2016 മുതൽ 17 മോഷണക്കേസുകളുണ്ട്. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ജെനിൽ, ജെയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ആൻസൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സൈക്കിളുമായി കുടുംബക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാവ് റിമാന്റിൽ
