ചാലക്കുടി : 09.05.2025 തിയ്യതി വെളുപ്പിന് 01.30 മണിക്ക് ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന് അടിയിലുള്ള സർവ്വീസ് റോഡിൽ വെച്ചാണ് മോഷ്ടിച്ച സ്കൂട്ടറുമായി കണ്ടശ്ശാംകടവ് സ്വദേശികളായ കറുപ്പം വീട്ടിൽ നഫീൽ 19 വയസ്സ്, കോരത്ത് വീട്ടിൽ അഭയ് 19 വയസ്സ്, 15 വയസുള്ള ഒരു കുട്ടി എന്നിവരെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രികാല പെട്രോളിംങ്ങ് ഡ്യൂട്ടി ചെയ്ത് വരവെ 09.05.2025 തിയ്യതി വെളുപ്പിന് 01.30 മണിയോടെ ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന് അടിയിലുള്ള സർവ്വീസ് റോഡിൽ വെച്ച് ഒരു സ്ക്കൂട്ടറിൽ 3 പേർ വരുന്നതായി കാണപ്പെട്ട് സ്ക്കൂട്ടർ കൈ കാണിച്ച് നിർത്തിച്ച് ചോദ്യം ചെയ്തതിൽ പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ സ്ക്കൂട്ടർ മോഷണം ചെയ്ത് കൊണ്ട് വരുന്നതാണെന്ന ഉത്തമ വിശ്വസത്താലാണ് മൂന്ന് പേരെയും ചാലക്കുടി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മാതാപിതാക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം വിട്ടയച്ചു. നഫീൽ, അഭയ് എന്നിവരെ വിശദമായി ചോദ്യം ചെയ്തതിൽ സ്കൂട്ടർ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയ്സൺ ജോസഫ്, ഡ്രൈവർ എ എസ് ഐ ജിബി, സി പി ഒ സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സ്കൂട്ടറുമായി പിടികൂടിയ 2 യുവാക്കൾ റിമാന്റിലേക്ക്
