Channel 17

live

channel17 live

മോഹൻ രാഘവൻ ചലച്ചിത്ര പുരസകാരം താരാ രാമാനുജന്

ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം ‘നിഷിദ്ധോ’ സംവിധാനം ചെയ്ത താരാ രാമാനുജന്.

ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം ‘നിഷിദ്ധോ’ സംവിധാനം ചെയ്ത താരാ രാമാനുജന്. പ്രമുഖ സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനും കാമറാമാൻ കെ.ജി.ജയൻ, ചലച്ചിത്ര നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളും ആയ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. 25,000 രൂപയും അന്തരിച്ച മുഹമ്മദ് അലി ആദം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആഷിഖ് അബു, ലിജൊ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, അൻവർ റഷീദ്, സിദ്ധാർത്ഥ് ശിവ, പി.ബാലചന്ദ്രൻ, അൻവർ റഷീദ്, ജൂഡ് ആൻറണി, സനൽകുമാർ ശശിധരൻ, സുദേവൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ. ഡിസംബർ 26,27,28 തിയതികളിൽ അന്നമനടയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽവച്ച് പുരസ്ക്കാരം സമർപ്പിക്കുo.
2009ൽ മോഹൻരാഘവനും പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദവും ചേർന്ന് സ്ഥാപിച്ച സംഘടനയാണ് ഓഫ് സ്റ്റേജ് അന്നമനട .2011 ഒക്‌ടോബർ 25-)o തീയതിയാണ് മോഹൻരാഘവൻ നമ്മെ വിട്ടുപിരിഞ്ഞത് .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!