തോക്കും ജീപ്പും പിടിച്ചെടുത്തു
വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ് , അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ അറസ്റ്റ് ചെയ്തത്. കേസിൽ ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തൻചിറ സ്വദേശികളായ രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ നടത്തുന്നതായും സൂചനയുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഇവരുടെ പക്കൽ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും പ്രതികൾ സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തതായി വനപാലകർ പറഞ്ഞു.