ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ജനങ്ങളുടെ മൗലിക അവകാശങ്ങളെ കവര്‍ന്നെടുക്കുവാന്‍ ശ്രമിക്കുകകയും അതിനായി നിരവധി നിയമ നിര്‍മ്മാണങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രസിദ്ധ ജേണലിസ്റ്റും എഴുത്തുകാരനും ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യന്‍ മേധാവിയുമായ ആകാര്‍ പട്ടേല്‍ പ്രസ്താവിച്ചു.
മാള ഡോ. രാജുഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഡെസിനിയല്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ മൂന്നാമത് സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ജനങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കുമ്പോഴാണ് സ്വാതന്ത്രം പൂര്‍ണ്ണമാകുന്നുള്ളുവെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ചെയര്‍മാന്‍ ഡോ. രാജു ഡേവിസ് പെരെപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു., പ്രിന്‍സിപ്പാള്‍ ജിജി ജോസ്, ജോസഫ് ചിറയത്ത്, അന്നഗ്രേസ് രാജു, അനുശ്രീ പിഎ., പ്രീത് രമേശ്, സ്മൃതി രമേശ് എന്നിവര്‍ പ്രസംഗിച്ചു.
മൗലീകാവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു – ആകാര്‍ പട്ടേല്‍
