Channel 17

live

channel17 live

മർദ്ദിച്ച് മാല കവർന്ന പ്രതികളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊരട്ടി റയിൽവേ സ്റ്റേഷൻ കോർട്ടേഴ്സിൽ കിടന്നുറങ്ങിയിരുന്ന സുധീഷ് എന്നയാളുടെ മാലയാണ് പ്രതികൾ കവർന്നത്.

കൊരട്ടി റയിൽവേ സ്റ്റേഷൻ കോർട്ടേഴ്സിൽ കിടന്നുറങ്ങിയിരുന്ന സുധീഷ് എന്നയാളുടെ മാലയാണ് പ്രതികൾ കവർന്നത് 19.08.23 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോർട്ടേഴ്സ് വാതിൽചവിട്ടി തുറന്ന് മർദ്ദിച്ചാണ് പ്രതികൾ മാല കൈക്കലാക്കിയത്. പരാതിക്കാരന്റെ മൊഴിയിൽ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ച , പോലീസ് അന്വേഷണമാരംഭിചിരുന്നു . ഇതേ തുടർന്ന് വെസ്റ്റ് കൊരട്ടി സ്വദേശികളായ മോതയിൽ, ധരീഷ്, ലിബീഷ്എന്നിവരെ കൊരട്ടി എസ് എച്ച് ഒ B K അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. SI മുഹമ്മദ് ഷിഹാബ് K കുട്ടശ്ശേരി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ വിനോദ് കുമാർ B, സ്പെഷ്യൽ ബ്രാഞ്ച് സീനിയർ പോലീസ് ഓഫീസർ രഞ്ജിത്ത് VR, സിവിൽ പോലീസ് ഓഫീസർ സജീഷ് കുമാർ പി.കെ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!