നവ ഇന്ത്യക്ക് യുവശക്തി എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യംഗ് ഇന്ത്യ ലീഡേഴ്സ് മീററിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃ
സംഗമം കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം പി ബെന്നി ബെഹനാൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹക്കീം ഇക്ബാൽ അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ.ഓ.ജെ.ജനീഷ്, അഡ്വ.അബിൻ വർക്കി, പി.എസ്.അനുതാജ്,
ജില്ലാ പ്രസിഡണ്ട് ഹരീഷ് മോഹൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോസ്, വി.പി.അബ്ദുൾ റഷീദ്, സി.പ്രമോദ്, ശ്രീലാൽ ശ്രീധർ, മുഹമ്മദ് റഫീക്ക്, സുശീൽ ഗോപാൽ, അഡ്വ.വി.എം. മൊഹിയുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ് സ്വാഗതവും രാഹുൽ വിജയൻ നന്ദിയും പറഞ്ഞു.
യംഗ് ഇന്ത്യ ലീഡേഴ്സ് മീററിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
