ഇരിങ്ങാലക്കുട: പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കോളേജ് വിദ്യാർഥികൾക്കായി രൂപീകരിച്ച സംഘടനയായ ‘യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്ബി’ന്റെ (വൈസിസി) ക്രൈസ്റ്റ് കോളേജ് ഘടകത്തിൻ്റെ പ്രവർത്തനോൽഘാടനവും പബ്ലിക് റിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് സെമിനാർ ഹാളിൽ വച്ചു നടന്നു. വിദ്യാർത്ഥികൾ ഭാരവാഹികളായി നയിക്കുന്ന വൈ സി സി യുടെ മൂന്നാമത് ഇൻഡക്ഷൻ പ്രോഗ്രാമും ഇതിനോടൊപ്പമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. കെ ജെ വർഗീസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോ. ടി. വിനയകുമാർ (പി ആർസിഐ ദേശീയ അധ്യക്ഷൻ), രാം സി മേനോൻ, മേരി പത്രോസ് സുജിത് നാരായണൻ, വിദ്യാർത്ഥി കോ-ഓഡിനേറ്റേഴ്സ് ആയ അഞ്ജന, സെന്ന എന്നിവരും പ്രസംഗിക്കുകയും ഈ വർഷത്തെ പ്രവൃത്തികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
യങ്ങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും പി ആർ സി ഐ യു മായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് കോളേജിൽ
