Channel 17

live

channel17 live

യുഡിഎഫ് കേരളം തൂത്തുവാരുമെന്ന് എം എം ഹസ്സൻ

കുന്നത്തുനാട് : കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയും ചേർത്ത് ഇത്തവണ യുഡിഎഫ് കേരളം തൂത്തുവാരുമെന്ന് എം എം ഹസ്സൻ പറഞ്ഞു. കുന്നത്തുനാട് നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ, ആലുവ എംഎൽഎ അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, പിജെ ജോയ്, ഐകെ രാജു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ പോൾസൺ പീറ്റർ, KV എൽദോ, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ, ഡിസിസി സെക്രട്ടറിമാരായ കെബി ആന്റണി, ടിഎച്ച് അബ്ദുൽ ജബ്ബാർ, എം പി രാജൻ, എംടി ജോയ്, സിപി ജോയ്, സുജിത്ത് പോൾ, വർഗീസ് ജോർജ് പള്ളിക്കര, കെ പി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. കൺവെൻഷനു ശേഷം കോലഞ്ചേരി ടൗണിൽ സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ റോഡ് ഷോ ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!