അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ കുട്ടികള്‍ യുദ്ധത്തിനെതിരെ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി അണിനിരന്നു.
മാള :അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ കുട്ടികള്‍ യുദ്ധത്തിനെതിരെ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി അണിനിരന്നു . യുദ്ധത്തിൻ്റെ കാർമേഘങ്ങൾക്ക് എതിരെ സമാധാനത്തിന്റെ മെഴുകുതിരി വെട്ടം നീട്ടി കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ മാനേജർ ഉണ്ണിക്കണ്ണൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ മാള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ വി രഘു യുദ്ധവിരുദ്ധ സന്ദേശം നല്കി. യുദ്ധം നിർത്തു നമ്മുടെ സഹോദരങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്നമുദ്രാവാക്യം മുഴക്കി അഷ്ടമിച്ചിറ ജംഗ്ഷനിൽ കുട്ടികൾ റാലിയും സംഘടിപ്പിച്ചു.