Channel 17

live

channel17 live

യുവജനങ്ങൾക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

മതിലകം ഗ്രാമപഞ്ചായത്തിൽ 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവജനക്ഷേമം ഉറപ്പ് വരുത്തുന്നതിനുമായി പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് ചെണ്ട, കൊമ്പ് അടക്കമുള്ള വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് സീനത്ത് ബഷീർ വാദ്യോപകരണങ്ങളുടെ വിതരണോദ്‌ഘാടനം നടത്തി. 3.8ലക്ഷം രൂപ ചെലവഴിച്ച് നാല് ഗ്രൂപ്പുകളില്‍ നിന്നായി ഇരുപത്തിയേഴ്‌ യുവജനങ്ങള്‍ക്ക് പദ്ധതി പ്രകാരം ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ് രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രിയ ഹരിലാൽ, എം.കെ പ്രേമാനന്ദൻ, സുമതി സുന്ദരൻ, മെമ്പർമാരായ മാലതി സുബ്രഹ്മണ്യൻ, വി.എസ് രവീന്ദ്രൻ, സെക്രട്ടറി കെ.എസ് രാമദാസ്, അസിസ്റ്റന്റ് സെക്രട്ടറി സുലേഖ, എസ് സി പ്രൊമോട്ടർ സയന തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!