ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം യു കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ യുവജന സംഗമവും വായനശാല യുവജന വേദിയായ യുവതയുടെ രൂപീകരണവും സംഘടിപ്പിച്ചു, വായനശാല പ്രസിഡണ്ട് വിയോ വർഗീസ് അധ്യക്ഷനായ യോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം യു കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു,വായനശാല സെക്രട്ടറി സി ജി ജിതിൻ സ്വാഗതം ആശംസിച്ചു. ദിപു ജോസ് നന്ദി രേഖപെടുത്തി, യുവതയുടെ പ്രവർത്തനങ്ങൾ നയിക്കുന്നതിനു 11 അംഗ കമ്മറ്റി നിലവിൽ വന്നു, യുവതയുടെ കോർഡിനേറ്ററായി ദിപു ജോസിനെ തിരഞ്ഞെടുത്തു .പ്രസിഡന്റ്:ഹരിനന്ദു വിജയൻ സെക്രട്ടറി:സ്നേഹ ജിഷാന്ത്.