മതിലകം പോലിസ് സ്റ്റേഷൻ പരിധിയിൽ കഴുവിലങ്ങിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശുിയായ 34 വയസ്സുള്ള യുവതി ഫേസ് ബുക്ക് വഴി പരിചയപ്പെട്ട കഴുവിലങ്ങിൽ താമസിക്കുന്ന ചേനോത്പറമ്പിൽ പ്രശാന്ത് എന്നയാളുമായി അടുപ്പമാവുകയും പിന്നീട് ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു വരവേ പ്രശാന്തിൽ നിന്നുള്ള പീഡനം സഹിക്കാൻ പറ്റാതെ വീട്ടിൽ തൂങ്ങി മരണപ്പെട്ടു.
ഭർത്താവിന്റെ ഉപദ്രവം ആണ് കാരണമെന്ന് അന്വേഷണത്തിൽ മനസിലാക്കി. യുവതിയുടെ അസ്വഭാവിക മരണത്തിന് കാരണക്കാരനായത് നിലവിലുള്ള ഭർത്താവിന്റെ പീഢനവും ഉപദ്രവവുമാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഈ സംഭത്തിലെ പ്രതിയായ കഴുവിലങ്ങ് ദേശത്ത് ചേനോത്തുപറമ്പിൽ വീട്ടിൽ പ്രശാന്ത് 40 വയസ്സ് എന്നയാളെ മതിലകം പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
യുവതിയുടെ അസ്വഭാവിക മരണം , ഭർത്താവ് അറസ്റ്റിൽ
