പുതുക്കാട് : ഒല്ലൂർ സ്വദേശിനി 45 വയസ്സുകാരിയായ സ്ത്രീയെ വിവാഹം കഴിക്കാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചും, ഇരയായ സ്ത്രീയുടെ കൈയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കല്ലൂർ നായരങ്ങാടി സ്വദേശിയായ വിളക്കത്തറ വീട്ടിൽ അനൂപ് 44 വയസ് എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ lPS ന്റെ നിർദ്ദേശപ്രകാരം പുതുക്കാട് SHO യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. വിവാഹ വാഗ്ദാനം നൽകി, പ്രതിയുടെ കല്ലൂർ നായരങ്ങാടിയിലുള്ള വീട്ടിലും, തൃശൂർ ഒളരിയിലുള്ള ലോഡ്ജിലുമായി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും, വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നതിനായി വാടകക്ക് വീടെടുക്കുന്നതിനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തത്. ചാലക്കുടി DYSP സുമേഷ്.K യുടെ മേൽനോട്ടത്തിൽ പുതുക്കാട് SHO സജീഷ് കുമാർ.V, ASI ധനലക്ഷ്മി, SCPO മാരായ അജി.V.D, സുജിത്ത് കുമാർ, CPO കിഷോർ എന്നിവർ ചേർന്നാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.
യുവതിയെ വിവാഹം ചെയ്യാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചു പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തയാൾ റിമാന്റിലേക്ക്
