അഴിക്കോട് സ്വദേശിയായ കൂട്ടിക്കൽ വീട്ടിൽ സുജേഷ് 47 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ : യുവതിയെ വിവാഹ വാഗ്ദാനം നൽകി 2024 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം പ്രതി താമസിച്ച് വന്നിരുന്ന എറിയാട് ഉള്ള വാടക വീട്ടിൽ വെച്ചും, 2024 നവമ്പർ മാസം ഒരു ദിവസം ചെറായിയിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അഴിക്കോട് സ്വദേശിയായ കൂട്ടിക്കൽ വീട്ടിൽ സുജേഷ് 47 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈഗികമായി പീഡിപ്പിച്ചത് തുടർന്ന് വിവാഹം കഴിക്കാതെ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഈ കാര്യത്തിന് യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 05-04-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ സുജേഷിനെ കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്പെക്ടർ സലീം.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷമീൻ, ഗോപേഷ്, അഖിൽ രാജ്, നീതി ഭാസി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.