കയ്പമംഗലം : കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13-ാം തിയ്യതിയിൽ നടന്ന തൈപ്പൂയത്തോടനുബന്ധിച്ചുള്ള കാവടി ആഘോഷം കഴിഞ്ഞ് പുലർച്ചെ 02.30 മണിക്ക് ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന എടത്തിരുത്തി കണ്ണംപ്പുള്ളിപ്പുറം സ്വദേശിയായ സായൂജ് 21 വയസ് എന്നയാളെ ബന്ധുവിന്റെ വീടിനടുത്തുള്ള ഷാമോൻ എന്ന് വിളിക്കുന്ന അമൽഷായുടെ വീടിന് മുൻവശം വെച്ച് 4 പേർ ചേർന്നാണ് സായൂജ് ഷാമോന്റെ വീട്ടിലേക്ക് വന്നതാണെന്ന് തെറ്റിദ്ധരിച്ച് കരിങ്കല്ലുകൊണ്ട് തലയിലടിച്ചും മറ്റും ഗുരുതര പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചാമക്കാല സ്വദേശിയായ പള്ളിപ്പറമ്പിൽ വീട്ടിൽ ഷാബിത്ത് 34 വയസ് എന്നയാളെ അറസ്റ്റ് ചെയ്തു, സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാബിത്തിനെ കുറിച്ച് അന്വേഷിച്ചതിലും മറ്റും ഇയാൾ കേരളം വിട്ട് പോയിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന്റെ മാർഗനിർദേശാനുസരണം ബാഗ്ലൂരിലേക്ക് പുറപ്പെട്ട് അവിടെ പല വേഷങ്ങളിൽ സഞ്ചരിച്ച് ഷാബിത്തിന്റെ ഒളിത്താവളം മനസിലാക്കി അവിടെ നിന്നാണ് ഷാബിത്തിനെ തന്ത്രപൂർവ്വം പിടികൂടിയത്
ഷാബിത്തിന്റെ പേരിൽ, മതിലകം , വലപ്പാട്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രക്കേസും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് 2 കേസും, 5 അടിപിടിക്കേസും, ഗഞ്ചാവ് കൈവശം വച്ചതിന് ഒരു കേസും അടക്കം 12 കേസുകളുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാബിത്തിനെ ബാഗ്ലൂരിൽ നിന്ന് കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.K.R, സബ് ഇൻസ്പെക്ടർ സൂരജ്, ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ബിജു.C.K എന്നിവർ ചേർന്നാണ് പിടികൂടിയത്.