ചാലക്കുടി : ഞായറാഴ്ച രാത്രി 09.30 മണിക്ക് ചാലക്കുടി സൗത്ത് മേൽ പാലത്തിൻ്റെ അടിയിൽ വെച്ച് ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി മാത്തിപറമ്പിൽ വീട്ടിൽ രാജൻ 32 വയസ്സ് എന്നയാൾ പണം ചോദിച്ചതിനെ തുടർന്നുള്ള തർക്കത്തെയും സ്ഥിരമായി പണം ചോദിക്കുന്നതിനെയും തുടർന്നുള്ള വൈരാഗ്യത്താൽ കത്തി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിന് രാജന്റെ അമ്മയുടെ പരാതിയിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഈ കേസിലെ പ്രതിയായ ആലപ്പുഴ ജില്ല, ചേർത്തല വില്ലേജ്, ചേർത്തല റെയിവേ സ്റ്റേഷൻ കോമ്പൗണ്ട്, മുരുകൻ 47 വയസ് എന്നയാളെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം മുരുകനെ ഇന്ന് 23-06-2025 തിയ്യതി കോടതിയിൽ ഹാജരാക്കും. പ്രതിയായ മുരുകൻ ചാലക്കുടി സൗത്ത് മേൽപാലത്തിന് താഴെ ചെരുപ്പും, ബാഗും തുന്നുന്ന ജോലി ചെയ്യുന്നയാളാണ്. പരിക്കേറ്റ രാജൻ പാലത്തിന് താഴെയാണ് കിടന്നുറങ്ങുന്നത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ രാജൻ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില ഗുരുതരമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി ചികിത്സിച്ച് വരികയാണ്. അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.വി, ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്.ഐ. മാരായ പാട്രിക്.പി.വി, ജോഫി ജോസ്, എ.എസ്.ഐ, ബൈജു, സി.പി.ഒ മാരായ മാർട്ടിൻ പോൾ, അഗസ്റ്റിൻ, അജിൻ.കെ.എ. എന്നിവരാണ് അന്വേഷ സംഘത്തിലുള്ളത്.
യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
