വലപ്പാട് : 01.06.2025 തീയ്യതി രാത്രി 08.30 മണിയോടെ മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന് സമീപത്ത് വെച്ച് നാട്ടിക ചേർക്കര സ്വദേശി പീഴി വീട്ടിൽ ദേശം ബിബാഷ് 29 വയസ്സ് എന്നയാൾ ഇയാളുടെ ജേഷ്ഠൻമാരോടൊപ്പം നടക്കുന്നതിലുള്ള വൈരാഗ്യത്താൽ 2 പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ബിബാഷിന്റെ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ 2-ാം പ്രതി നാട്ടിക ചേർക്കര സ്വദേശി വെണ്ണയിൽ വീട്ടിൽ അമൽ കൃഷ്ണ 19 വയസ് എന്നയാളെയാണ് വലപ്പാട് പോലീസ് ഇന്ന് 04-06-2025 തിയ്യതി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ അമൽകൃഷ്ണയെ റിമാന്റ് ചെയ്തു. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർ എബിൻ, സി പി ഒ മാരായ സുനീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ
