മതിലകം : മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരി ബസാറിലുള്ള ബാറിൽ വെച്ച് 29-03-2025 തിയ്യതി രാത്രി 09.45 മണിക്ക് പനങ്ങാട് അഞ്ചാംപരുത്തി എരാശ്ശേരി വീട്ടിൽ രാജീവ് 33 വയസ് എന്നയാളെ ഇടി വള കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളിൽ ഒരാളായ പതിയാശ്ശേരി സ്വദേശിയായ പുതിയ വീട്ടിൽ നബീൽ 24 വയസ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. 29-03-2025 തിയ്യതി രാത്രി 09.30 മണിയോടെ രാജീവ് പൊരി ബസാറിലുള്ള ബാറിൽ ചെന്ന് മദ്യപിക്കുന്ന സമയം നബീലിന്റെ സുഹൃത്തായ ഫൈസൽ എന്നയാളെ കാണുകയും അവിടെ വെച്ച് ഫൈസലും രാജീവും തമ്മിൽ മുൻപ് നടന്ന സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിച്ച് ഇവർ തമ്മിൽ തർക്കമാവുകയും തുടർന്ന് ഫൈസലും നബീലും, മറ്റൊരാളും കൂടി രാജീവിനെ തടഞ്ഞുനിർത്തി നബീലും മറ്റൊരാളും കൂടി രാജീവിന്റെ ഇരു കൈകളും പിടിച്ച് പിന്നിലേക്ക് വെച്ച സമയം ഫൈസൽ രാജീവിന്റെ ബർമുഡയുടെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുക്കുകയും കൈ ചുരുട്ടി രാജീവിന്റെ വലത് കണ്ണിൽ ഇടിക്കുകയും തുടർന്ന് ഇടിവള കൊണ്ട് നെറ്റിയിൽ ഇടിച്ചും കൈ കൊണ്ട് മൂക്കിലും നെഞ്ചിലും ശരീരത്തിൻെറ പല ഭാഗത്തും ഇടിച്ചും പരിക്കേൽപിക്കുകയും തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ രാജീവിന്റെ വലത് കണ്ണിന് താഴെ എല്ലിന് പൊട്ടൽ സംഭവിക്കുയും നെറ്റിയിൽ മുറിവ് പറ്റിയതിൽ 8 സ്റ്റിച്ചിടേണ്ടിയും വന്നു. ഇത് കൂടാതെ രാജീവിന്റെ വാച്ചും മൊബൈൽ ഫോണും പേഴ്സിലുണ്ടായിരുന്ന 4800/- രൂപയും 3 പേരും ചേർന്ന് എടുത്ത് കൊണ്ട് പോവുകയും ചെയ്തു. ഈ കാര്യത്തിന് രാജീവ് കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ 30-03-2025 തിയ്യതി മതിലകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രമ്യ കാത്തികേയനോട് മൊഴി പറഞ്ഞത് പ്രകാരം മതിലകം പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലേക്ക് വേണ്ടി അന്വേഷണം നടത്തി വരവെ നബീലിനെ മതിലകത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മതിലകം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികയൻ, മുഹമദ് റാഫി, എ.എസ്,എ. വിനയൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, ആന്റണി, ഷനിൽ എന്നിവർ ചേർന്നാണ് പ്രതിയെ മതിലകത്ത് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നബീലിനെ റിമാന്റ് ചെയ്തു.
യുവാവിനെ ഇടിവള കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ റിമാന്റിൽ
