ചേർപ്പ് : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയപാലം പാറപ്പുറത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ വെച്ച് 30-03-2025 തിയ്യതി വൈകീട്ട് 05.40 മണിക്ക് കരുവന്നൂർ ചെറിയപാലം പാറപ്പുറം സ്വദേശിയായ വേട്ടനാട് വീട്ടിൽ ശരത്ത് 27 വയസ് എന്നയാളെ മുഖത്തും ഷോൾഡറിലും ഇടിച്ച് പരിക്കേൽപിക്കുകയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ശരത്തിന്റെ അമ്മയെ പിടിച്ച് തള്ളി മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് കരുവന്നൂർ ചെറിയപാലം പാറപ്പുറം സ്വദേശികളും സഹോദരങ്ങളുമായ പൂക്കാട്ടി വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അതുൽ കൃഷ്ണ 25 വയസ്, അരുൺ കൃഷ്ണ 19 വയസ് എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ഫ്ലാറ്റിലെ പെൺകുട്ടിയുമായി ശരത്ത് സംസാരിച്ചതിലുള്ള വിരോധത്താലാണ് ഈ ഫ്ലാറ്റ് സമുച്ചയത്തിൽ മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്ന അതുൽ കൃഷ്ണയും, അമൽ കൃഷ്ണയും ശരത്തിന്റെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി ഷർട്ടിന്റെ കോളറിൽ പിടിച്ച് തടഞ്ഞ് നിർത്തി അതുൽകൃഷ്ണ ശരത്തിന്റെ മുഖത്തും ഷോൾഡറിലും ഇടിച്ചും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു ഇത് തടയാൻ ശ്രമിച്ച ശരത്തിന്റെ അമ്മയെ പിടിച്ചു തള്ളി മാനഹാനി വരുത്തുകയുമായിരുന്നു. ഈ സംഭവത്തിന് ശരത്ത് 30-03-2025 തിയ്യതി ചേർപ്പ് പോലീസ് സ്റ്റേഷൻ അസി.സബ് ഇൻസ്പെക്ടർ ജോയ് തോമസിനോട് മൊഴി പറഞ്ഞത് പ്രകാരം ചേർപ്പ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്ക് വേണ്ടി അന്വേഷണം നടത്തി വരവെ ചെറിയപാലത്ത് നിന്നാണ് 2 പേരെയും അറസ്റ്റ് ചെയ്തത്. അതുൽകൃഷ്ണ ഇരിങ്ങാലക്കുട മൂർക്കനാട് ഇരട്ടകൊലപാതക കേസിലെ പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.സി, സബ് ഇൻസ്പെക്ടർ സജിബാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനീഷ്, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ അതുൽ കൃഷ്ണയെയും, അമൽ കൃഷ്ണയെയും റിമാന്റ് ചെയ്തു.
യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂർക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്റിൽ
