ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിയായ പുത്തൻച്ചിറക്കാരൻ ജ്യോതിഷ് 28 വയസ് എന്നയാളെ ഇയാൾ കുടുബമായി താമസിക്കുന്ന കക്കാട്ട് അമ്പലത്തിനടുത്തുള്ള വീടിന്റെ മുറ്റത്ത് വെച്ച് 06-04-2025 തിയ്യതി രാത്രി 08.30 മണിക്ക് കരിങ്കല്ലുകഷണം കൊണ്ട് തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ജ്യോതിഷിന്റെ അമ്മ സുജാതയെ തലയിലും ഷോൾഡറിലും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിന് എടക്കുളം സ്വദേശിയായ തറയിൽ വീട്ടിൽ മിഥുൻ 28 വയസ്, കണ്ഠ്വേശ്വരം സ്വദേശിയായ ഗുരുവിലാസം വീട്ടിൽ വിഷ്ണു 27 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മിഥുനും ജ്യോതിഷും തമ്മിൽ നടത്താനിരുന്ന പെയിൻ്റ് ഷോപ്പ് ബിസ്സിനസ്സിൽ നിന്നും ജ്യോതിഷ് പിന്മാറിയതിലുളള വൈരാഗ്യത്താലാണ് മിഥുനും വിഷ്ണുവും ചേർന്ന് 06.04.2025 തീയ്യതി രാത്രി 08.30 മണിക്ക് ജ്യോതിഷിൻെറ കാട്ടുങ്ങച്ചിറ കക്കാട്ട് അമ്പലത്തിനടുത്തുളള വീടിൻെറ മുറ്റത്തേക്ക് അതിക്രമിച്ചു കയറി വന്ന് ജ്യോതിഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മിഥുൻ കയ്യിൽ കരുതിയിരുന്ന കരിങ്കൽകഷണം കൊണ്ട് ജ്യോതിഷിന്റെ തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തലയുടെ ഇടതുവശത്തും ഇടതു കൺ പുരികത്തിലും ഇടതു കണ്ണിൻെറ ഇടതുവശത്തും കരിങ്കൽകഷണം കൊണ്ട് ഇടിച്ച് ആഴത്തിൽ മുറിവേൽപ്പിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന സുജാതയെ മിഥുൻ തലക്കും ഷോൾഡറിലും കൈകൊണ്ടും ഇടിച്ചു പരിക്കേൽപിക്കുകയും വിഷ്ണു ജ്യോതിഷിനെ പുറത്തും ഷോൾഡറിലും കൈെകാണ്ട് അടിക്കുകയും ജ്യോതിഷിന്റെ തല അടുത്തുളള മതിലിൽ ഇടിപ്പിച്ചും പരിക്കേൽപിക്കുകയായിരുന്നു. ഈ സംഭവത്തിൽ പരിക്കേറ്റ ജ്യോതിഷ് ഇരിങ്ങാലക്കുട ഗവ: ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇരിങ്ങാലക്കുട പോലീസിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ കേസ്സിലെ അന്വേഷണം നടത്തി വരവെ മിഥുനെ ഇരിങ്ങാലക്കുട ഗവ: ആശുപത്രി പരിസരത്ത് നിന്നും, വിഷ്ണുവിനെ കണ്ഠ്വേശ്വരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. മിഥുന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2024 ൽ സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സബ് ഇൻസ്പെക്ടർ ക്ലീറ്റസ്.സി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ മുരുകദാസ്, സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ റിമാന്റിലേക്ക്
