കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരത്തുള്ള ബാറിന് മുൻവശത്തവെച്ച് 04-04-2025 തിയ്യതി രാത്രി 10.00 മണിയോടെ ആനാപ്പുഴ ഫിഷർ മെൻ കോളനി സ്വദേശികളായ അരയാശ്ശേരി വീട്ടിൽ കൃഷ്ണപ്രസാദ് എന്നയാളെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചൂളക്കാപറമ്പിൽ വീട്ടിൽ സിജീഷ് 44 വയസ് എന്നയാളെ കരിങ്കല്ലുകൊണ്ട് തലയിലും, ഇരുമ്പ് പൈപ്പുകൊണ്ട് ഷോൾഡറിലും അടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിന് ലോകമലേശ്വരം ആശാൻ പറമ്പ്, പുളിക്കലകത്ത് വീട്ടിൽ അസറുദ്ധീൻ 24 വയസ്സ് എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ലോകമലേശ്വരം കാരൂർ മഠം സ്വദേശിയായ കുന്നത്ത് പടിക്കൽ വീട്ടിൽ തനൂഫ് 27 വയസ്, മേത്തല കടുക്കച്ചുവട് സ്വദേശിയായ മാണിക്കകത്ത് വീട്ടിൽ ജിത്തു രാജ് 29 വയസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു.
04-04-2025 തിയ്യതി രാത്രിയിൽ സീജീഷിന്റെ ചേട്ടൻ ഷൈജുവുമായി ടി.കെ.എസ്.പുരത്തുള്ള ബാറിൽ വെച്ച് പ്രതികൾ പഞ്ച പിടിച്ച് തോറ്റിരുന്നു. അതിനു ശേഷം അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി നിൽക്കുമ്പോൾ രാത്രി 10.00 മണിയോടെ ഷൈജുവിനെയും കൂടെയുണ്ടായിരുന്ന സിജീഷിനെയും കൃഷ്ണപ്രസാദിനെയും തടഞ്ഞ് നിർത്തി പഞ്ച പിടിക്കാൻ വേറെ ആളുകൾ വരുന്നുണ്ടെന്നും അത് കഴിഞ്ഞ് പോയാൽ മതിയെന്നും പറഞ്ഞു തങ്ങൾക്ക് പോകണമെന്ന് പറഞ്ഞ് അവരെ കടന്ന് പോകുമ്പോൾ ഷൈജുവിനെ കഴുത്തിലിടിക്കുകയും കൃഷ്ണപ്രസാദിനെ തനൂഫൂം ജിത്തുരാജും കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരും ചേർന്ന് പല പ്രവശ്യം തലയിലും മുഖത്തും കരിങ്കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും കൃഷ്ണപ്രസാദിനെ കരിങ്കല്ലുകൊണ്ട് തലയിലും, ഇരുമ്പ് പൈപ്പുകൊണ്ട് ഷോൾഡറിലും അടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു. ഈ കാരയത്തിന് സിജീഷ് 10-04-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പ്രകാരം FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ് ഇൻസ്പെക്ടർമാരായ സാലിം, സജിൽ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, ബിനിൽ, ഷിനാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.