അന്തിക്കാട് : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 03-03-2025 തിയ്യതി വൈകീട്ട് 07.30 മണിക്ക് അന്തിക്കാട് സ്വദേശിയായ പുളിക്കൽ വീട്ടിൽ സിബിൻ 28 വയസ് എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്തിക്കാട് സ്വദേശിയായ താണ്ടിയേക്കൽ വീട്ടിൽ നവീൻ 39 വയസ് എന്നയാളെയാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. സിബിന്റെ അനുജൻ വിബിനെ നവീൻ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അന്തിക്കാട് വെച്ച് നവീൻ കൈമഴു കൊണ്ട് തലയിൽ വെട്ടി ഗുരുതര പരിക്കേൽപിക്കുകയും വിബിനെ കൈ കൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തത സംഭവത്തിലാണ് നവീൻ നെ അറസ്റ്റ് ചെയ്തത്.
നവീന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2010 ൽ അടിപിടിക്കേസും, 2024 എന്നീ വർഷങ്ങിൽ വീട് കയറി ആക്രമിച്ച് നാശനഷ്ടം വരുത്തിയതിനുള്ള കേസും, സ്ത്രീയെ മാനഹാനി വരുത്തിയതിനുള്ള കേസുകളും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് നവീനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
യുവാവിനെ കൈമഴു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
