പുതുക്കാട് : ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശി അറയ്ക്കൽ വീട്ടിൽ വിശാഖ് 30 വയസ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻ ചുവട് സ്വദേശി ജിതു എന്നറിയപ്പെടുന്ന ജിതിൻ ലാൽ 36 വയസ്, എടതിരിഞ്ഞി സ്വദേശി പുതുപ്പള്ളി വീട്ടിൽ നസ്മൽ 23 വയസ്, കല്ലൂർ ആതൂർ സ്വദേശി ചിട്ടിയാട്ട് വീട്ടിൽ മിഥുൻ, കുട്ടൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബിഥുൻ 35 വയസ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബിഥുനെതിരെ ഒരു വർഷം മുമ്പ് വിശാഖ് പോലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യത്താലാണ് ജിതിൻലാലും, നസ്.മലും, മിഥുനും ചേർന്ന് ഇന്നലെ 28-04-2025 തിയ്യതി വൈകീട്ട് 05.30 മണിയോടെ വിശാഖിന്റെ പച്ചളിപ്പുറത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വിശാഖിന്റെ പരാതിയിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജിതിൻ ലാലിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ വധശ്രമം, വീടുകയറി ആക്രമണം, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. മിഥുന് പുതുക്കാട് മതിലകം പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതു ജനശല്യമുണ്ടാക്കുക തുടങ്ങി നിരവധി ക്രമിനൽ കേസുകളുണ്ട്. നസ്മലിന് മതിലകം പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ് കേസുണ്ട്. പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രദീപ്.എൻ, ലിയാസ്, സിവിൽ പോലീസ് ഓഫീസർമാരായ നിഥീഷ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.