Channel 17

live

channel17 live

യുവാവിനെ മുളവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ആൾരൂപ കച്ചവടം നടത്തുന്നതിനായി വന്ന ഇടുക്കി വട്ടോളി വീട്ടിൽ സഞ്ചു 34 വയസ് എന്നയാളെ മുളവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് എടവിവങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലു വീട്ടിൽ അഷറഫ് 53 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. സഞ്ചു കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനായി ആൾരൂപ കച്ചവടം നടത്തുന്നതിനായി ഭാര്യയൊന്നിച്ച് വന്നതാണ് അഷറഫ് യാതൊരു പ്രകോപനമുമില്ലാതെ മദ്യപിച്ച് വന്ന് 25.03.2025 തിയ്യതി വൈകിട്ട് 07.00 മണിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൻെറ തെക്കെ നടയിൽ ആൾ രൂപം കച്ചവടം നടത്തുന്ന ഇവരുടെ അടുത്തേക്ക് വന്ന് അസഭ്യം പറയുകയും സഞ്ചുവിനെ തടഞ്ഞ് നിർത്തി അഷറഫിന്റെ കൈയ്യിലുണ്ടായിരുന്ന മുള വടികൾ കൊണ്ട് സഞ്ചുവിൻെറ തലയുടെ പുറക് വശത്തും മൂക്കിനും അടിച്ച് പരിക്കേൽപിക്കുകയും വീണ്ടും തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമാണ് ചെയ്തത്. സഞ്ചുവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് അഷറഫിനെ പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുണ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, അസി. സബ് ഇൻസ്പെക്ടർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!