വരന്തരപ്പിള്ളി : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ വേലൂപ്പാടം കിണർ ജംഗ്ഷന് സമീപം വെച്ച് വേലുപ്പാടം കിണർ സ്വദേശിയായ പുന്നക്കര വീട്ടിൽ അനീഷ് 37 വയസ്സ് എന്നയാളെ വലത് കൈപത്തിയിലും വയറിലും ഇടത് കൈവിരലിലും വലത് കാലിലും വാള് കൊണ്ട് വെട്ടി ഗുരുതരപരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശിയായ വെട്ടിയാട്ടിൽ വീട്ടിൽ ജയദേവ് കൃഷ്ണൻ 35 വയസ്സ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ജയദേവ കൃഷ്ണനുമായി ശത്രുതയിലുള്ള പൾസർ കണ്ണൻ എന്നയാളുമായി അനീഷ് സൗഹൃദത്തിലായതിലുള്ള വൈരാഗ്യത്താൽ 28-02-2025 തീയതി രാത്രി 08.30 മണിക്ക് സുഹൃത്തിന്റെ ബൈക്കിന് പുറകിലിരുന്ന് വന്ന് വേലൂപ്പാടം കിണർ ജംഗ്ഷന് സമീപം വെച്ച് അനീഷിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ വയറിലും, ഇടത് കൈവിരലിനും വലത് കാലിലും വാള് കൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിച്ചിക്കുകയും ഈ സംഭവത്തിന് ശേഷം തമിഴ്നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന ജയദേവ കൃഷ്ണൻ കലവറകുന്നിലുള്ള വീട്ടിൽ വന്നിട്ടുണ്ടെന്നുള്ള രഹസ്യ വിവരം തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കലവറകുന്നിൽ നിന്ന് പിടികൂടിയത്.
ജയകൃഷ്ണന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2010 ൽ ഒരു വധശ്രമക്കേസും, 2014 ൽ 2 അടിപിടിക്കേസും, 2020 ൽ വ്യാജ മദ്യം ഉണ്ടാക്കിയതിനുള്ള കേസും അടക്കം 11 കേസുകളുണ്ട്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, കെ. എൻ മനോജ്, സബ് ഇൻസ്പെക്ടർ അലി, സിവിൽ പോലീസ് ഓഫീസർമാരായ മുരുകദാസ്, സമിത്ത് എന്നിവരാണ് ജയദേവ് കൃഷ്ണണനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.