ചിറ്റിലപ്പിള്ളി സ്വദേശി 26 വയസ്സുള്ള ഹരികൃഷ്‌ണൻ ആണ് മരിച്ചത്.
തൃശ്ശൂർ ചിറ്റിലപ്പിള്ളി കരിക്ക കോൾപാടത്ത് യുവാവിനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലപ്പിള്ളി സ്വദേശി 26 വയസ്സുള്ള ഹരികൃഷ്‌ണൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സുഹൃത്തിനൊപ്പം ചൂണ്ടയും കൊണ്ട് മീൻ പിടിക്കാൻ പോയതായിരുന്നു. മീൻ പിടിക്കുന്നതിനിടെ സുഹൃത്തിന് ഫോൺ വന്നതിനെ തുടർന്ന് ഫോണിൽ സംസാരിച്ചതിനുശേഷം തിരികെ വന്നു നോക്കിയപ്പോൾ ഹരികൃഷ്ണനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ മൃതദേഹം വെള്ളത്തിൽ പൊന്തുകയായിരുന്നു.പേരാമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.