Channel 17

live

channel17 live

യുവ കർഷകനെ ആദരിച്ചു

സംസ്ഥാന സർക്കാരിന്റെ യുവ കർഷകൻ അവാർഡ് ജേതാവായ ശ്യാം മോഹനനെ മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

വെള്ളാങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ യുവ കർഷകൻ അവാർഡ് ജേതാവായ ശ്യാം മോഹനനെ മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വെള്ളാങ്ങല്ലൂർ മുടിക്കന്നൂർ സ്വദേശിയാണ് ബിരുദദാരിയായ ചങ്ങനാത്ത് ശ്യാം മോഹനൻ. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തരിശ് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് വിഷരഹിതമായ പച്ചക്കറികളും പൂക്കളും പരമ്പരാഗത രീതിയിൽ കൃഷി ചെയ്താണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്.

ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം ഹാജി മെമെന്റോ നൽകി, ഷാർജ കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ്‌ കടലായി ഷാൾ അണീയിച്ചു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കർഷകസംഘം പ്രസിഡണ്ടും മുതിർന്ന മുസ്ലിംലീഗിന്റെ പ്രവർത്തകനുമായ പി കെ എം അഷറഫ്, പതിമൂന്നാം വാർഡ് മെമ്പർ കെ എം സദക്കത്തുള്ള, എം എസ് അബ്ദുൽ ഗഫാർ, കെ എം സക്കീർ ഹുസൈൻ, എ എ മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!