Channel 17

live

channel17 live

യുവ സംവാദ് ഇന്ത്യ @ 2023

യുവ സംവാദ് ഇന്ത്യ @2023 പരിപാടി  എം ആര്‍ എസ്സ് ഓഡിറ്റോറിയത്തിൽ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റിജു മാവേലിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ചാലക്കുടി എംഎല്‍എ ശ്രീ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

നെഹ്‌റു യുവ കേന്ദ്ര തൃശൂരും വള്ളത്തോൾ സ്മാരക വായനശാലയും ഗാന്ധി ജയന്തി ദിനത്തിനോടനുബന്ധിച്ച് നായരങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ നടത്തിയ യുവ സംവാദ് ഇന്ത്യ @2023 പരിപാടി  എം ആര്‍ എസ്സ് ഓഡിറ്റോറിയത്തിൽ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റിജു മാവേലിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ചാലക്കുടി എംഎല്‍എ ശ്രീ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ എം ഡി ബാഹുലോയൻ, കോടശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്റ് പാര്‍ട്ടി ലീഡർ ശ്രീ ഇ എ ജയതിലകൻ,  എം ആര്‍ എസ്സ് അദ്ധ്യാപിക ഷൈനി ടീച്ചർ കോടശ്ശേരി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനറർ അഡ്വ സിന്ധു അനിൽകുമാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

തുടര്‍ന്ന്  കേരള DHSE  കരിയര്‍ ഫാക്കൽറ്റി   ശ്രീ ബൈജു ആൻ്റണി കരിയര്‍ ക്ലാസ്സും തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ട്രെയിനിങ് സെന്ററിലെ മാസ്റ്റർ ട്രെയിനർ ശ്രീ മുഹമ്മദ് ആഷിഖ് മോട്ടിവേഷന്‍ ക്ലാസ്സ് എടുത്തു  ചടങ്ങിൽ വായനശാല പുസ്തക ശേഖരത്തിലേക്ക്  എം ആര്‍ എസ് NSS യുണിറ്റ് സമാഹരിച്ച പുസ്തകങ്ങൾ വായന പ്രസിഡന്റ് ശ്രീ ടി എ ഷാജി ഏറ്റുവാങ്ങി കുട്ടികളുടെ സംവാദവും കലാപരിപാടികളും അരങ്ങേറി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി ബെൻസി സ്വാഗതവും വായനശാല പ്രസിഡന്റ് ശ്രീ ടി എ ഷാജി നന്ദിയും രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!