ചാലക്കുടി:അഞ്ച് പതിറ്റാണ്ടിലധികം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രായോഗികതയുടെ പ്രതീകമായി നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയിയുടേതെന്നും നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി, സെക്രട്ടറി ജോഷി പുതുശ്ശേരി,സംസ്ഥാന സമിതി അംഗം വിൽസൺ മേച്ചേരി, കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സജി റാഫേൽ, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുന്നേൽ,തോമസ് കണ്ണമ്പുഴ,ജോസ് മേച്ചേരി, ഡേവിസ് നായത്തോടൻ എന്നിവർ സംസാരിച്ചു.
യെച്ചൂരി അനുസ്മരണം
