അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു കൊരട്ടി ഗ്രാമ പഞ്ചായത്ത് ജന ജന പ്രതിനിധികൾക്കും , ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ആയി 21 ജൂൺ 2025 രാവിലെ 10:30 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ചു യോഗ ട്രൈനെർ ഷിജു ന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തുകയുണ്ടായി. കൊരട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷധ വഹിച്ച പരിപാടിയിൽ, കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു പി സി ഉത്ഘാടന കർമം നിർവഹിക്കുകയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുമാരി ബാലൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ adv K R സുമേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൈനു റിച്ചു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ശ്രീലത രാധാകൃഷ്ണൻ,ഹോമിയോ ഡോക്ടർ dr ദീപ ,ആയുർവേദ ഡോക്ടർ dr ഹേമ മാലിനി,വാർഡ് മെമ്പർ ലിജോ ജോസ്, 11 വാർഡ് മെമ്പർ വർഗീസ് വർഗീസ് പയ്യപ്പിള്ളി, 12 വാർഡ് മെമ്പർ പി ജി സത്യപാലൻ, 14 വാർഡ് മെമ്പർ സുമേഷ് പി എസ്, 16 വാർഡ് മെമ്പർ ജെയ്നി ജോഷി, 17 വാർഡ് മെമ്പർ ചാക്കപ്പൻ പോൾ വെളിയത്ത് എന്നിവർ സാന്നിധ്യം അറിയിക്കുകയും ചെയ്തു. 2024-2025 സാമ്പത്തിക വർഷം നടത്തിയ യോഗ പരിശീലന പരിപാടിയിൽ നിന്ന് തിരഞ്ഞെടുത്ത ആളുകളുടെ യോഗ പ്രദർശനവും ഉണ്ടായി.
യോഗ പരിശീലനം
