Channel 17

live

channel17 live

യോദ്ധാവ് നമ്പറിലേക്ക് വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ റിമാന്റിൽ

ലഹരി ഉപയോഗം, വിൽപ്പന, കൈമാറ്റം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാനുള്ള കേരള പോലീസിന്റെ യോദ്ധാവ് നമ്പറിലേക്ക് വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യകുപ്പികളുമായി യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങാലൂർ അമ്പലത്തിനു സമീപം വച്ച് കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിലാണ് ചെങ്ങാലൂർ ശാന്തിനഗർ ദേശത്ത് പുതുപ്പള്ളി വീട്ടിൽ ജയപ്രകാശ് (47 വയസ്സ്) എന്നയാളെയാണ് വിൽപനക്കായി കൊണ്ടുവരികയായിരുന്ന 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടികൂടിയത്.
ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ.യുടെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ്കുമാർ , സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, എ.വി ലാലു, ഡാൻസാഫ് എസ് ഐ.മാരായ വി.ജി സ്റ്റീഫൻ, റോയ് പൗലോസ്, പി.എം മൂസ, എ എസ് ഐ വി.യു സിൽജോ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എ.യു റെജി, ഷിജോ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മയക്കു മരുന്നിന്റെ ഉപയോഗവും വിതരണവും ആയി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക്‌ വാട്സ്ആപ്പ് വഴി 9995966666 എന്ന നമ്പറിൽ കൃത്യമായ വിവരങ്ങൾ ഓഡിയോ, വീഡിയോ, ടെക്സ്റ്റ് മെസ്സേജ് രൂപത്തിൽ അയക്കാവുന്നതാണ്. ഈ നമ്പറിലേക്ക് വിവരം കൈമാറുന്നവരുടെ പേര് വിവരങ്ങൾ സുരക്ഷിതമായിരിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!