കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മൂന്നാമത് രക്തദാന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ ഉദ്ഘാടനം ചെയ്തു.
കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മൂന്നാമത് രക്തദാന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഐ എം എ യിലെ ഡോക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തദാനത്തിനായി എത്തിച്ചേർന്നു. കാർമൽ സ്കൂൾ മാനേജർ ഫാദർ അനൂപ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് താണിക്കൽ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സുഗതൻ ആശംസകൾ അർപ്പിച്ചു. ഫാദർ അനൂപ് പുതുശ്ശേരി ആദ്യ രക്തദാനം നടത്തി. ഇരുപത്തിമൂന്നാം തവണയും രക്തം നൽകി കവിയും കാർമൽ സ്കൂൾ അധ്യാപകനുമായ എൽദോസ് പനംകുറ്റി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോസ് പി ഓ, പ്രോഗ്രാം കോഡിനേറ്റർ
സിന്നി ഷാജു, എൽദോസ് കനംകുറ്റി എന്നിവർ സംസാരിച്ചു. എൻഎസ്എസ് ലീഡർമാരായ ജേക്കബ് തോമസ്, ഇമ്മാനുവൽ, മരിയ ജോസ്, മരിയാ ഷിജു എന്നിവർ ഉൾപ്പെട്ട നൂറോളം വളണ്ടിയർമാർ ക്യാമ്പിന് നേതൃത്വം നൽകി.